Lal ഞാന് കുറേനാളുകളായി തനിക്ക് ഒരു മറുപടി നൽകണമെന്ന് കരുതിയായിരുന്നു. കഴിഞ്ഞ അവധിക്ക് നാട്ടിൽ വരുന്ന അവസരത്തിൽ പറഞ്ഞതായി അറിയിച്ചു ; ഞാൻ lavliyude വീട്ടിൽ വരുന്നതിനും മക്കളെ കാണുന്നതിനും തനിക്ക് ഒബ്ജെക്ഷൻ ഒന്നുമില്ല എന്ന് താൻ ആൻ വാവയോട് പറഞ്ഞതായി ലയമോൾ എന്നെ അറിയിച്ചു. അപ്പോഴത്തെ തിരക്കിൽ അതിനോട് പ്രതികരിക്കാൻ സാവകാശം കിട്ടിയില്ല. ഏതായാലും ഇപ്പൊൾ തന്നെ വളരെ വൈകിയതിനാൽ ആണ് തിരക്കുകൾക്കിടയിലും ഈ കത്ത്. മാത്രവുമല്ല, ലയമോൾ പുതിയൊരു കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കേണ്ട സമയം ആയി (അതോ സമയം വൈകിയോ ?). അത് സംബന്ധിച്ച് ഒരു അപ്പന്റെ ആശങ്ക, ഇപ്പൊൾ തന്നെ ഈ പ്രതികരണം അടിയന്തിരമായി തന്നെ അറിയിക്കുവാൻ പ്രേരണയാണ് . ഏതായാലും അവിടെ വരാത്തതും മക്കളെ ദശാബ്ദങ്ങളായി കാണുവാൻ കഴിയാതിരുന്നതും , അവർക്ക് അവരുടെ അപ്പനെയോ അപ്പന്റെ ആൾക്കാരെയോ കാണുവാൻ കഴിയാതിരുന്നതും, താനും ഞാനും തമ്മിലുള്ള പ്രശ്നങ്ങളാണ് എന്ന് എന്റെ മക്കളോട് സൂചിപ്പിച്ചത് ഉചിതമായി! അവർ കരുതിയത് ഞാനും എന്റെ വീട്ടുകാരും വൃത്തികെട്ടവരും അവരുടെ അമ്മയെ പീഡിപ്പിച്ചവരും ആണെന്നായിരുന്നുവല്ലോ!.
താനും ഞാനും തമ്മിൽ എന്തായിരുന്നു പ്രശ്നങ്ങൾ എന്ന് താൻ എന്റെ മക്കളോട് പറഞ്ഞോ? നമ്മൾ ഒരുമിച്ച് ഒരേ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന (1990’s ൽ, താൻ പ്രസിഡൻറ് ആയിരുന്ന കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ (KSMTF), ഞാൻ അതിൽ സംസ്ഥാന കമ്മിറ്റി അംഗം , ഞാൻ Training Coordinator ആയിരുന്ന തിരുവനന്തപുരത്തെ Program for Community Organization – PCO , (1984 – 1993), മോൺ . യൂജിൻ പെരേര സംസ്ഥാന കൺവീനറും (തിരുവനന്തപുരം അതിരൂപതയിലെ അന്നത്തെ TSSS Director ഉം പിന്നീട് വികാരി ജനറലുമായിരുന്ന) , ഞാൻ സംസ്ഥാന Coordinator ഉം ആയിരുന്ന Kerala Fisheries Forum (1998-2001), താൻ പ്രസിഡന്റും ഞാൻ പ്രൊജക്റ്റ് ഡിറക്റ്ററും ആയിരുന്ന ആർത്തുങ്കലിലെ CEDS 1998-2000) പാശ്ചാത്തലവും ഒക്കെ എന്റെ മക്കളോട് പറഞ്ഞോ ? അങ്ങനെയാണ് താൻ ഈ വിവാഹ ആലോചനക്ക് മുൻകൈ എടുത്തതെന്നൂം , ഈ സംഘടനകളുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളാണ് താൻ കാരണം എന്റെയും ലൗലിയുടെയും എന്റെ മക്കളുടെയും ജീവിതം ദുരന്തമായതെന്നും താൻ എന്റെ മക്കളോട് പറഞ്ഞോ? എന്നിട്ട് വളരെ ബുദ്ധിപൂർവ്വം വിഷയം മാറ്റി താൻ നല്ലപിള്ള അവാൻ ശ്രമിച്ചത് അവരോട് ഏറ്റ് പറഞ്ഞോ? പകരം എന്നെ വില്ലനായും ദുഷ്ടനായ പെണ്ണ് പിടിയനായും കള്ളനായും ചിത്രീകരിച്ചത് എന്റെ മക്കളെ അറിയിച്ചോ?
2000 January 23 ന് ഞാനും ലാവ്‌ലിയും ലയമോളും സ്കൂട്ടറുമായി, കുട്ടപ്പനങ്കിളിന്റെ വീടിന് വശത്തുകൂടി പുറത്തേക്ക് വരുമ്പോൾ (ലവ്ലിയുടെ പി എച് ഡി പ്രബന്ധം കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ചിട്ടു ലയമോളെ എടുക്കുവാൻ അർത്തുങ്കൽ വീട്ടിൽ വന്നതായിരുന്നു അന്ന് ), തന്റെ വീട്ടിൽ നിന്നും ഒരു സംഘം (താൻ ഇത്തരം ആക്രമണങ്ങൾക്ക് രൂപപ്പെടുത്തിയ സായുധ സംഘമായ ‘തീര സംഘ് ‘) , ജർമ്മാനൂസിന്റെ നേതൃത്വത്തിൽ വന്നു സ്കൂട്ടർ മറിച് ഇട്ടു ഞങ്ങളെ ആക്രമിച്ചതും , എന്നെ വലിച്ചിഴച്ച് തന്റെ വീടിന്റെ പുറകിലേക്ക് കൊണ്ടുപോയതും , മിനി കൊടുത്ത ഷാൾ എന്റെ കഴുത്തിലേക്ക് കുരുക്കി കൊല്ലാൻ ശ്രമിച്ചതും, തന്റെ അമ്മ അവന്റെ ചെകിട്ടത് അടിച്ചഅതും, സൗഭാഗ്യന്റെ അമ്മയും മറ്റും ഓടി വന്നു ബഹളം വച്ചതും , ലവ്ലി പോലീസ് സ്റ്റേഷനിലേക്ക് ഓടിയതും , പോലീസ് വരുന്നത് കണ്ട് അവരൊക്കെ ഓടിയതും , lovely മിനിയെ തെറി വിളിച്ചതും ഒക്കെ എൻറെ മക്കളോട് താൻ പറഞ്ഞോ? അതൊക്കെ എന്റെ മക്കളും അറിയേണ്ടതല്ലേ ? എങ്കിലല്ലേ എന്തുകൊണ്ട് ഇത്രയും കാലം അവിടെ വരാതിരുന്നതെന്നും, എന്റെ മക്കളെ ഞാൻ ഉപേക്ഷിച്ചു പോയതല്ലെന്നും എന്റെ മക്കൾ മനസ്സിലാക്കുകയുള്ളു!
ഏതായാലും തന്നെയോ തന്റെ ഗുണ്ടായിസത്തെയോ ഭയന്നിട്ടല്ല ഞാൻ അത്രയും കാലം അവിടെ വരാതിരുന്നതെന്നു അർത്തുങ്കൽ യൂണിയൻ ഓഫീസിൽ വച്ച് തന്നെ ഞാൻ തെളിയിച്ചല്ലോ! ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ക്ഷണം അനുസരിച്ചു അർത്തുങ്കൽ യൂണിയൻ ഓഫീസിൽ യോഗത്തിൽ പങ്കെടുക്കുന്ന അവസരത്തിൽ താൻ മുൻ ജില്ലാ പ്രസിഡന്റ് ഫെലിക്സ് മായി വന്ന് എന്നെ ഇറക്കിവിടുവാൻ ബലപ്രയോഗം നടത്തി. എന്നെ ആക്രമിക്കാൻ മുന്നിൽ നിന്ന ജെർമാനൂസും, ഒറ്റമശ്ശേരിയിൽ ഞങ്ങൾ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം നടത്തുന്ന അവസരത്തിൽ എന്നെ ആക്രമിക്കുവാൻ തൻറെ കാറിൽ വന്ന സംഘത്തിന് നേതൃത്വം നൽകിയ പി എം വർഗീസും ഒക്കെ അപ്പോൾ എന്നോടൊപ്പം ആ യോഗത്തിൽ പങ്കെടുക്കുന്നുണ്ടായിരുന്നു.
(എനിക്കെതിരെ തന്റെ കാർമ്മികത്വത്തിൽ. ഒറ്റമശ്ശേരിയിൽ നടത്തിയ ആക്രമണ പരമ്പരകളും, ആ ഗ്രാമ വാസികൾ ഒന്നടങ്കം വിഷയം ഏറ്റെടുത്തതും, എനിക്ക് എതിരെ പത്തു രൂപയുടെ അഴിമതിയെങ്കിലും തെളിയിക്കുവാൻ അവർ നോട്ടീസിലൂടെ തന്നെ വെല്ലുവിളിച്ചതും, പറഞ്ഞ ദിവസം താൻ മുങ്ങിയതും , എന്നാൽ ഞാൻ വന്നു രേഖകൾ വച്ച് കണക്കുകൾ മൈക്കിലൂടെ അവതരിപ്പിച്ചതും , പണം വയ്ക്കേണ്ടത് താൻ ആണെന്ന് തെളിയിച്ചതും , അത് പുസ്തക രൂപത്തിൽ വിതരണം ചെയ്തതും , ആ പുസ്തകത്തിന്റെ വെളിച്ചത്തിൽ , ഞാൻ പറയുന്നത് സത്യമല്ലെങ്കിൽ കോടതിയിൽ എനിക്കെതിരെ മാന നഷ്ട കേസ് ഫയൽ ചെയ്യുവാൻ ഞാൻ തന്നെ പരസ്യമായി വെല്ലുവിളിച്ചതും , പകരം താനും ടി പീറ്റർ ഉം മറ്റും അവിടെ പൊതുയോഗം നടത്തി രാഷ്ട്രീയം കളിച്ചപ്പോൾ ജനങ്ങൾ ഓടിച്ചതും മറ്റൊരു അദ്ധ്യായം !)
സംസ്ഥാന പ്രസിഡന്റ് ടി . പീറ്റർ , എറണാകുളം ജില്ലാ പ്രസിഡന്റ് വിത്സൺ തുടങ്ങിയവരും ആ യോഗത്തിൽ ഉണ്ടായിരുന്നു. താൻ മരണത്തിന്റെ പിടിയിൽ നിന്നും കഷ്ട്ടിച്ചു രക്ഷപെട്ടു ആശുപത്രിയിൽ നിന്നും തിരികെ വന്ന അവസരമായിരുന്നു. അവശത ഉണ്ടായിട്ടുപോലും തനിക്കു എന്നോടുള്ള പക അടങ്ങിയിരുന്നില്ല എന്ന് ഞാൻ അന്ന് അത്ഭുതത്തോടെ ഓർത്തു! താൻ എന്താണ് കരുതിയത്? അവരൊക്കെ പഴയതു പോലെ തന്റെ കള്ളത്തരം വിശ്വസിച്ചു എന്നെ കള്ളനായി കാണുമെന്നും, താൻ പറഞ്ഞാൽ ഉടൻ അവർ എന്നെ വീണ്ടും ആക്രമിക്കുമെന്നും കരുതിയോ ? താൻ പാഞ്ഞു വന്നു ( പാഞ്ഞു വരാനുള്ള ആരോഗ്യം തനിക്കു ഇല്ലാതിരുന്നിട്ടുകൂടി !) ‘തനിക്കു എന്താടോ ഇവിടെ കാര്യം ? ഇറങ്ങടോ ! ‘ എന്ന് ആക്രോശിച്ചുകൊണ്ടു എന്നെ ആക്രമിക്കുവാൻ അടുത്തെത്തി. ‘ക്ലെമെന്റ് സാറിനെ തൊട്ടുപോകരുത്!’ എന്ന് പറഞ്ഞുകൊണ്ട് അന്നത്തെ ജില്ലാ സെക്രട്ടറിയും ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റും ആയ ജാക്സൺ പൊള്ളയിൽ ഇടയ്ക്കു ചാടി വീണു! ‘താൻ ആരാടാ’, എന്ന് അലറിക്കൊണ്ട് താൻ ജാക്സന്റെ കഴുത്തിന് പിടിച്ചു തള്ളി! ജില്ലാ കമ്മിറ്റി ഒന്നടങ്കം തന്നെ ആക്രമിക്കുവാൻ ചാടി എഴുന്നേറ്റു. താൻ എന്നെ കൈകാര്യം ചെയ്യുവാനും ഇറക്കി വിടുവാനും ആണ് വന്നതെങ്കിലും, തന്നെ ശാരീരികമായി ആക്രമിക്കരുതെന്നു ഞാനും ടി പീറ്ററും കണ്ണുകാണിച്ചു തടഞ്ഞു. തന്നോടൊപ്പം താൻ കൂട്ടി വന്ന ഫെലിക്സ് (പാവം, പിന്നീട് ഒരു സ്‌കൂട്ടർ അപകടത്തിൽ ഫെലിക്സ് മരണമടഞ്ഞുവെന്നു അറിഞ്ഞു! ), മാത്രമാണ് ഉള്ളതെന്ന് മനസ്സിലാക്കിയ താൻ ഡി വൈ എഫ് ഐ പ്രവർത്തകരെ ഫോൺ ചെയ്തു വരുത്തി. എനിക്കെതിരെ താൻ കുറെ നാളായി പണാപഹരണ ആരോപണം നടത്തിയിട്ടു ജനങ്ങളുടെ മുന്നിൽ പത്തു രൂപ തെളിയിക്കുവാൻ ഇത്രയും കാലം ഞാൻ ആവശ്യപ്പെട്ടു വരുകയാണെന്നും, അതിനു പകരം എന്നെ നാറ്റിക്കുകയും എന്റെ കുടുംബ ജീവിതം തകർക്കുകയാണെന്നും, പണം വയ്ക്കേണ്ടത് താൻ ആണെന്ന് ഒറ്റമശ്ശേരി ജനങ്ങളുടെ മുന്നിൽ ഞാൻ തെളിയിച്ചതാണെന്നും, ഞാൻ അവരോടു വിളിച്ചു പറഞ്ഞു. അവർ വേഗം സ്ഥലം കാലിയാക്കി! സത്യം തിരിച്ചറിഞ്ഞ സംസ്ഥാന കമ്മിറ്റിയും ആലപ്പുഴ ജില്ലാ കമ്മിറ്റിയും, എന്നെ ആക്രമിച്ചതിനും നാറ്റിച്ചതിനും തിരുവനന്തപുരത്തു വന്നു, എന്നോട് മാപ്പ് പറഞ്ഞ കാര്യം താൻ അറിഞ്ഞിരുന്നില്ല അപ്പോൾ അല്ലെ! ഒടുവിൽ, എന്നെ ഇറക്കിവിടുവാൻ വന്ന താൻ തൻറെ നാട്ടിൽ, തന്റെ യൂണിയൻ ഓഫീസിൽ ഇളിഭ്യനായി ഇരിക്കേണ്ടി വന്നു. ഒടുവിൽ, ജില്ലാ പ്രസിഡന്റ തന്നോട് പറഞ്ഞു, “ലാൽച്ചേട്ടാ , എന്ന് വിളിച്ച നാവ് കൊണ്ട് വേറെ ഭാഷ വിളിപ്പിക്കരുത്! ലാൽ ഇറങ്ങുന്നോ, അതോ ഞങ്ങൾ പൊക്കി പുറത്തു കളയണോ?’ എന്ന് ചോദിച്ചു! ‘താൻ ഇറക്കാൻ സാധിക്കുമെങ്കിൽ ഇറക്കൂ , പുനലൂർ സിൽവസ്റ്റർ ബിഷപ്പിന്റെ മെത്രാഭിഷേകത്തിനു പോകണം’, എന്ന് പറഞ്ഞു ഞാൻ പതിനഞ്ചു മിനിറ്റുകൾകൂടി ഞാൻ അവിടെ തുടർന്നു. എന്തൊരു പതനമാടോ അത്! എന്നിട്ടും താൻ അടങ്ങിയില്ല. തന്റെ കുതന്ത്രങ്ങൾ താൻ തുടർന്നു. സംഘടനാ പ്രശ്നങ്ങൾ ഞാൻ സംഘടന വഴി തന്നെ കൈകാര്യം ചെയ്തു. എന്നിട്ടു, താൻ പിന്നീട് എന്താണ് ചെയ്തത്? അതിലും വൃത്തികെട്ട പ്രതികാരങ്ങൾ! താൻ ലാവ്ലിയെയും എന്നെയേയും തമ്മിൽ തല്ലിച്ചു; അതിനു ആയുധമാക്കിയത് തന്റെ അമ്മയെയും! തൻറെ അമ്മയെയും എന്നെയും തെറ്റിക്കുവാൻ താൻ ആയുധമാക്കിയവർ എന്നോട് സത്യം അറിയിച്ചു. ഇപ്പോൾ താൻ ലവ്ലിയെ ഉപയോഗിച്ചു എന്റെ മക്കളെയും എന്നെയും ശത്രുതയിൽ നിർത്തി, എന്റെ അരുമ മക്കളെ ഉപയോഗിച്ചു എന്നെ കൈകാര്യം ചെയ്യുവാൻ ശ്രമിക്കുന്നു! താനൊക്കെ എന്തൊരു ദുരന്തമാടോ?
ഞാൻ പറഞ്ഞുവന്നത്, തന്നെ പേടിച്ചല്ല എന്റെ മക്കളെ കാണുവാൻ അവിടെ വരാതിരുന്നത്. ഇപ്പോൾ പോലും എന്റെ മക്കളെ തെറ്റിദ്ധരിപ്പിക്കുവാനും എന്നെയും എന്റെ കുടുംബാങ്ങങ്ങളെയും ശത്രുക്കളായി കാണുവാൻ പരുവപ്പെടുത്തിയെടുക്കുവാൻ കഴിഞ്ഞ തനിക്കു അന്ന് ഇതിലും കൂടുതൽ സാധിക്കുമായിരുന്നു! ഒരുപക്ഷെ, ഞാനോ എന്റെ വീട്ടുകാരോ എന്റെ മക്കളെക്കാണുവാൻ തന്റെ തറവാട്ടിൽ വന്നിരുന്നുവെങ്കിൽ താൻ എന്റെ മക്കളെക്കൊണ്ട് തന്നെ കൈകാര്യം ചെയ്യിക്കുമായിരുന്നു! എന്റെ മക്കളെ തന്റെ തരികിട തന്ത്രത്തിന് ഇരയാക്കണ്ടാന്നു ഞാൻ കരുതി. പലപ്പോഴും മക്കളെയും ലാവ്ലിയെയും കാണുവാൻ താൽപ്പര്യം കാട്ടിയ എന്റെ ചേച്ചിമാരെ ഞാൻ വിലക്കി. എന്റെ മക്കൾ സ്വസ്ഥമായി ജീവിക്കുകയും പഠിക്കുകയും ചെയ്യുന്നതാണല്ലോ എനിക്ക് വേണ്ടത്. പകരം , ഞാൻ സഹിച്ചു! താൻ പഠിച്ച പള്ളിക്കൂടങ്ങളില്ലല്ലോ ഞാൻ പഠിച്ചത്; തന്നെ വളർത്തിയവർ അല്ലല്ലോ എന്നെ വളർത്തിയത് !
Recent Comments